ഇന്തോനേഷ്യയിൽ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

google news
volcano

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വതം പൊട്ടി​ത്തെറിച്ച് പ്രദേശത്തിന്‍റെ ഏഴ് കിലോമീറ്ററോളം ചാരവും പുകയും മൂടി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത മേഖലയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തെ തുടര്‍ന്ന് പർവ്വതത്തിൽ നിന്നും മൂന്ന് മുതൽ ഏഴ് കിലോമീറ്റർ ചുറ്റളവിൽ അപകട മേഖലയായി കണക്കാക്കി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നിർത്തിവെക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ അപകട മേഖലയില്‍ നിന്നും ആരെയും ഇതുവരെ ഒഴിപ്പിച്ചിട്ടില്ല.

അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്. മെറാപ്പി അഗ്നിപർവ്വതത്തിന് 9,721 അടി ഉയരമുണ്ട്. ഇന്തോനേഷ്യയിലെ സജീവ അഗ്നിപർവതങ്ങളിൽ പ്രധാനപ്പെട്ടതാണ് മെറാപ്പി. അപകട സാധ്യതയിൽ രണ്ടാംസ്ഥാനവും മെറാപ്പി അഗ്നിപർവത്തിനാണ്.

Tags