'ഇന്ത്യക്കാര്‍ അത് അര്‍ഹിച്ചിരുന്നു; ഭീകരര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കണം'; തഹാവൂര്‍ റാണയുടെ മുന്‍ പ്രതികരണം പുറത്തുവിട്ട് യുഎസ്


ഭീകരമാക്രമണം നടത്തിയവരെ പാകിസ്താനിലെ ഏറ്റവും ഉയര്‍ന്ന ധീരതയ്ക്കുള്ള പുരസ്‌കാരമായ നിഷാന്‍ ഇ ഹൈദര്‍ നല്‍കി ആദരിക്കണമെന്നും തഹാവൂര്‍ പറഞ്ഞതായി യു എസ് അറിയിച്ചു.
മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയുടെ മുന്‍ പ്രതികരണം പുറത്തുവിട്ട് യു എസ്. മുബൈ ഭീകരാക്രമണത്തിന് പിന്നാലെ തന്റെ ബാല്യകാല സുഹ്യത്തായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയോട് തഹാവൂര്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ യു എസ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യക്കാര്‍ അത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു തഹാവൂര്‍ അന്ന് പറഞ്ഞതെന്നാണ് യു എസ് പറയുന്നത്. ഭീകരമാക്രമണം നടത്തിയവരെ പാകിസ്താനിലെ ഏറ്റവും ഉയര്‍ന്ന ധീരതയ്ക്കുള്ള പുരസ്‌കാരമായ നിഷാന്‍ ഇ ഹൈദര്‍ നല്‍കി ആദരിക്കണമെന്നും തഹാവൂര്‍ പറഞ്ഞതായി യു എസ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചത്. അതീവ സുരക്ഷയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച തഹാവൂറിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. ഇതിന് പിന്നാലെ തഹാവൂറിന്റെ ഒരു ചിത്രവും എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷം തഹാവൂറിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. തഹാവൂറിന്റെ 20 ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. എന്നാല്‍ പതിനെട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
