കാനഡയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു
സംഭവത്തില്‍ 18 വയസ്സുകാരനെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
കാനഡയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു. ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസിന്റെ ഡഫെറിന്‍ ഡിറ്റാച്ച്‌മെന്റിലെ കോണ്‍സ്റ്റബിളായ തരുണ്‍ ബലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 18 വയസ്സുകാരനെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ വടക്കന്‍ ഒന്റാറിയോയിലെ ഹേഴ്സ്റ്റ് മേഖലയ്ക്ക് സമീപം കേസന്വേഷണം നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. മാനസികാരോഗ്യ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട ആളാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ തരുണ്‍ ബലിക്ക് പിന്നീട് മരണം സംഭവിച്ചു.
മരിച്ച തരുണ്‍ ബലി പഞ്ചാബ് വംശജനാണ്. രണ്ടര വര്‍ഷമായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അശോക് ബലി - നീന ബലി ദമ്പതികളുടെ മകനാണ്. പഞ്ചാബിലെ നങ്കള്‍ സ്വദേശികളായിരുന്ന കുടുംബം പിന്നീട് കാനഡയിലെ ടൊറന്റോയിലേക്ക് കുടിയേറുകയായിരുന്നു. പഞ്ചാബ് വംശജയും കാനഡയിലെ താമസക്കാരിയുമായ കോമള്‍ ആണ് തരുണിന്റെ ഭാര്യ. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. പൊലീസിനെ ആക്രമിച്ചതിനും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും പ്രതിക്കെതിരെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
.jpg)

