ഇന്ത്യന്‍ വംശജയായ നഴ്സിനെ ആന്റിയെന്ന് വിളിച്ചു ; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് 1425.15 പൗണ്ട് (1.76 ലക്ഷം ) നല്‍കാനാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്
ഇന്ത്യന്‍ വംശജയായ നഴ്സിനെ ആന്റി എന്ന് വിളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ട്രൈബ്യൂണല്‍. ഇല്‍ഡ എസ്റ്റീവ് (61) നല്‍കിയ പരാതിയിലാണ് നടപടി.
നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ആവര്‍ത്തിച്ച് ' ആന്റി' എന്ന് സ്റ്റാഫ് നഴ്സ് ചാള്‍സ് ഓപ്പോങ്ങ് വിളിച്ചതായിട്ടാണ് പരാതി നല്‍കിയത്. വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് 1425.15 പൗണ്ട് (1.76 ലക്ഷം ) നല്‍കാനാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്
2023 ജൂണിലും സെപ്തംബറിനും ഇടയില്‍ സ്റ്റാഫ് നഴ്സ് ചാള്‍സ് ഒപ്പോങ് പല തവണ ആന്റി എന്നു വിളിച്ചു. തന്റെ പേരു വിളിച്ചാല്‍ മതിയെന്ന് ഇല്‍ഡ ആവശ്യപ്പെട്ടെങ്കിലും ചാള്‍സ് അവഗണിച്ചു.
ഘാനയിലെ സംസ്‌കാരത്തില്‍ ആന്റി മാന്യമായ പദമെങ്കിലും ഇഷ്ടമില്ലാതെ വിളിക്കുന്നത് തൊഴില്‍ മേഖലയിലെ മോശം പ്രവണതയെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. പരാമര്‍ശം തെറ്റായി ഉദ്ദേശിച്ചല്ലെങ്കിലും അത് ദോഷം വരുത്തിയെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇല്‍ഡനയ്ക്ക് നഷ്ടപരിഹാരം നല്‍കും.
വംശീയ വിവേചനം, വേതന പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ചില അവകാശവാള്‍ നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്.പൊതു താല്‍പര്യം മുന്‍നിര്‍ത്തി കേസ് സ്വകാര്യമായി സൂക്ഷിക്കണമെന്ന അഭ്യര്‍ത്ഥിനയും ട്രൈബ്യൂണല്‍ തള്ളികളഞ്ഞു.
.jpg)

