യുഎഇയിലെ ഫുജൈറ തുറമുഖത്ത് നടന്ന ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ കപ്പല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

uae

തുറമുഖത്തെ സിംഗിള്‍ പോയിന്റ് മൂറിംഗ് ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ കയറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെ വ്യോമാക്രമണം ഉണ്ടായത്.

യുഎഇയിലെ ഫുജൈറ തുറമുഖത്ത് ശനിയാഴ്ച നടന്ന ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ പതാകയേന്തിയ ക്രൂഡ് ഓയില്‍ ടാങ്കര്‍ ജഗ് ലാഡ്കി കഷ്ടിച്ച് രക്ഷപ്പെട്ടു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുറമുഖത്തെ സിംഗിള്‍ പോയിന്റ് മൂറിംഗ് ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ കയറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെ വ്യോമാക്രമണം ഉണ്ടായത്. കപ്പലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

tRootC1469263">

ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:30 ന് ഫുജൈറയില്‍ നിന്ന് സുരക്ഷിതമായി യാത്ര തിരിച്ചുവെന്നും ഏകദേശം 80,800 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയും വഹിച്ചുകൊണ്ട് കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണ, ബങ്കറിംഗ് കേന്ദ്രങ്ങളിലൊന്നായ ഫുജൈറ തുറമുഖത്ത് ശനിയാഴ്ച നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായും ഇതിനെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായതായും ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്ര ചര്‍ച്ചകളെത്തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.
 

Tags