ഒമാന്‍ തീരത്ത് വെച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍

Iran-US conflict likely; India advises citizens in Iran to leave the country

കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികരാണ് കൊല്ലപ്പെട്ടത്.

ഒമാന്‍ തീരത്ത് വെച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം അപലപിച്ച് ഇറാന്‍. വാണിജ്യ കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തെ ശക്തമായി എതിര്‍ത്താണ് ഇറാന്‍ രംഗത്തെത്തിയത്. കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികരാണ് കൊല്ലപ്പെട്ടത്. വാണിജ്യ കപ്പലായ 'എംടി സെറ്റെബെല്ലോ'യ്ക്ക് നേരെ നടന്ന യു.എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി ആരോപിച്ചു. 

അമേരിക്കയുടെ ആയുധമേന്തിയ കൊള്ള, ഭരണകൂട കടല്‍ക്കൊള്ള എന്നീ നയങ്ങളുടെ തെളിവാണിതെന്നും, സമുദ്ര സുരക്ഷ തകര്‍ക്കുന്ന അമേരിക്കയുടെ ഇത്തരം നിയമവിരുദ്ധ പെരുമാറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ നാവികരുടെ കുടുംബങ്ങളോട് ഇറാന്‍ അനുശോചനം രേഖപ്പെടുത്തി.

Tags