റഷ്യന്‍ സമുദ്ര മേഖലയില്‍ കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ship


റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കരിങ്കടലില്‍ ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത്.

 റഷ്യന്‍ സമുദ്ര മേഖലയില്‍ കരിങ്കടലില്‍ കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. ജൂലൈ 18ന് റഷ്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ കടന്നു പോകവേയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലില്‍ ആകെ ഉണ്ടായിരുന്നത് 10 ജീവനക്കാരാണ്. ഇവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഒരു ഇന്ത്യന്‍ നാവികനാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കരിങ്കടലില്‍ ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത്. ജൂലൈ 19-ന് എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സമുദ്ര യാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വ്യാപാരം തടസ്സ രഹിതമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.

Tags