കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കി വരുന്നതായി ഖത്തറിലെ ഇന്ത്യൻ എംബസി

qatar

 കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കി വരുന്നതായി ഖത്തറിലെ ഇന്ത്യൻ എംബസി. ഇതിനായി പ്രാദേശിക അധികാരികളുമായും ഖത്തർ എയർവേയ്സുമായും ഏകോപിപ്പിച്ച് ശ്രമങ്ങൾ നടത്തിവരികയാണ്. 

ന്യൂഡൽഹിയിലേക്ക് ഇന്നലെ ഖത്തർ എയർവേയ്‌സ് ഒരു വിമാന സർവിസ് നടത്തി. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് മൂന്ന് വിമാനങ്ങൾ എയർലൈൻ പ്ലാൻ ചെയ്തിട്ടുണ്ട്. കൊച്ചി, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് ആണ് ഈ സർവിസുകൾ.

tRootC1469263">

Tags