17 വരെ സൗദി സർവിസ് റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ

flight

 ന്യൂഡൽഹി: സൗദി അറേബ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ. റിയാദ് വിമാനത്താവളത്തിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായതിനെ തുടർന്നാണ് നടപടി.

ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. യാത്രക്കാർക്ക് അധിക നിരക്കില്ലാതെ യാത്ര തീയതി മാറ്റുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ നേടുകയോ ചെയ്യാമെന്ന് കമ്പനി അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. 

യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും തിരികെ നൽകും. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെക്കുന്നതായി ആകാശ എയറും അറിയിച്ചു.

Tags