ഇന്ത്യ-ചൈന ആദ്യ കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

india china

അരുണാചല്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക ഉന്നതതല ചര്‍ച്ച നടക്കുന്നത്

അരുണാചല്‍ പ്രദേശിലെ എല്‍.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിര്‍ത്തി മീറ്റിംഗ് പോയിന്റില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. അരുണാചല്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക ഉന്നതതല ചര്‍ച്ച നടക്കുന്നത്

കോര്‍പ്‌സ് കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ ഗിരീഷ് കാലിയയാണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നത് . പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ ചൈനീസ് സൈന്യം സ്വീകരിച്ചിരിക്കുന്ന കടന്നുകയറ്റ നിലപാടുകളോടും നീക്കങ്ങളോടും ഇന്ത്യന്‍ സൈന്യം അതിശക്തമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ഉന്നത സൈനിക ചര്‍ച്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags