ഇന്ത്യയില്‍ ഉല്‍പ്പാദനശേഷി ആവശ്യത്തിലധികമാണെന്ന അമേരിക്കയുടെ വാദം ഇന്ത്യ തള്ളി
ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവ ചുമത്താന്‍ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യയില്‍ ഉല്‍പ്പാദനശേഷി ആവശ്യത്തിലധികമാണെന്ന അമേരിക്കയുടെ വാദം ഇന്ത്യ തള്ളി. രാജ്യത്തെ ഒരു മേഖലയിലും അധിക ഉല്പാദന ശേഷിയില്ലെന്നും, വ്യാപാര സംബന്ധമായ എല്ലാ ആശങ്കകളും നിലവില്‍ നടക്കുന്ന ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവ ചുമത്താന്‍ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
യുഎസ് വ്യാപാര നിയമത്തിലെ 'സെക്ഷന്‍ 301' പ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് സംഭവുമായി ബന്ധപ്പെട്ട നോട്ടീസ് പുറത്തിറക്കിയത്. ഈ നോട്ടീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യ ക്രിയാത്മകമായാണ് സഹകരിച്ചത്. 2026 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചട്ടക്കൂട് അനുസരിച്ച് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയുള്‍പ്പെടെ 14 സമ്പദ്വ്യവസ്ഥകളുടെ വ്യാവസായിക നയങ്ങള്‍ അമേരിക്കന്‍ ഉല്പാദകര്ക്കും കയറ്റുമതിക്കാര്‍ക്കും തിരിച്ചടിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസ് പുതിയ തീരുവ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ ഉല്പന്നങ്ങളുടെ തീരുവ 17 ശതമാനമായി പരിമിതപ്പെടുത്താമെന്ന ഉപാധിയും യുഎസ് മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഈ വാഗ്ദാനത്തിലും ഇന്ത്യ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകണമെന്നും വ്യാപാര ചര്‍ച്ചകളില്‍ രാജ്യതാല്പര്യങ്ങള് സംരക്ഷിക്കണമെന്നും ഇന്ത്യ അറിയിച്ചു.
.jpg)

