ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നു, ഇടപെടല്‍ വേണം ; യുഎന്നിനോട് പാകിസ്ഥാന്‍

un
un

അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാന്‍ അറിയിച്ചു. 

ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാന്‍ അറിയിച്ചു. 

tRootC1469263">

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാന്‍ ഇടപെടല്‍ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു. 

പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും സംസാരിച്ചത് പഹല്‍ഗാം ഭീകരാക്രണമെന്ന് ഉന്നതവൃത്തങ്ങളില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് ആര്‍എസ്എസ് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

Tags