ഇന്ത്യ പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടു ; ട്രംപിന് പിന്നാലെ അവകാശ വാദവുമായി ചൈനയും

china

ബെയ്ജിങ്ങില്‍ ചൈനയുടെ വിദേശ ബന്ധങ്ങളെ കുറിച്ച് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്.

2025 മേയില്‍ ഇന്ത്യ പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവുമായി ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ഇടപെട്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബെയ്ജിങ്ങില്‍ ചൈനയുടെ വിദേശ ബന്ധങ്ങളെ കുറിച്ച് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്.

tRootC1469263">

എന്നാല്‍ പുറത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടുള്ള ചര്‍ച്ചയിലാണ് വെടിനിര്‍ത്തലുണ്ടായതെന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ പ്രയോഗിച്ച ആയുധങ്ങള്‍ പലതും ചൈനീസ് നിര്‍മ്മിതമായിരുന്നു. ഇവ ഫലപ്രദമായി തടയാന്‍ ഇന്ത്യയ്ക്കായി.
 

Tags