അമേരിക്കയുടെ തീരുവ ഭീഷണി മറികടന്ന് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ
റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം അധികതീരുവ ചുമത്താനുള്ള ബില്‍ കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു
അമേരിക്കയുടെ തീരുവ ഭീഷണി മറികടന്ന് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. അമേരിക്കന്‍ നീക്കത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്രം ഇതിനോടകം അമേരിക്കയുമായി ചര്‍ച്ച നടത്തി. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം അധികതീരുവ ചുമത്താനുള്ള ബില്‍ കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു
ഉപരോധബില്‍ പാസാക്കിയാണ് റഷ്യന്‍ എണ്ണ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുര്‍ക്കി, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം വരെ അധികതീരുവ ചുമത്താനുള്ള നീക്കം. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഇന്ത്യക്ക് ഊര്‍ജ സുരക്ഷ പ്രധാനമാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് വിദേശകാര്യമന്ത്രാലയം. പര്യാപ്തവും മിതമായ നിരക്കിലും ഉള്ള ഊര്‍ജവും ഉറപ്പാക്കുന്നത് തുടരുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര പ്രതികരിച്ചു. വിപണി സാഹചര്യം അനുസരിച്ച് റഷ്യ അടക്കം ഒന്നിലധികം സാധ്യതകളാണ് ഇന്ത്യ തേടുന്നത്.
.jpg)

