ഇസ്രയേലില്‍ ഇഞ്ചോടിഞ്ച്; അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടിയുടെ ആരോപണം
അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളിലും മുന്നേറുന്നു.
ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 88 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി നയിക്കുന്ന ഭരണപക്ഷ സഖ്യത്തിന് 53 സീറ്റുകളില്‍ മുന്നേറ്റം. മുന്‍ സൈനിക മേധാവിയായ ?ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷസഖ്യം 48 സീറ്റുകളിലാണ് മുന്നേറുന്നത്. അഞ്ച് സീറ്റിന്റെ ലീഡാണ് ഭരണസഖ്യത്തിനുള്ളത്. അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളിലും മുന്നേറുന്നു. അതേസമയം, വോട്ടെണ്ണല്‍ ഇത്രയും പിന്നിട്ടിട്ടും ആര്‍ക്കും കേവലഭൂരിപക്ഷമായ 61 സീറ്റിലെത്താനായിട്ടില്ല.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 26 സീറ്റുകളിലാണ് ലികുഡ് പാര്‍ട്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തെ യാഷര്‍ പാര്‍ട്ടി 21 സീറ്റുകളിലും മുന്നേറുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജോയിന്റ് ലിസ്റ്റ് സഖ്യത്തിലെയും റാ ആം ഉള്‍പ്പെടെയുള്ള അറബ് പാര്‍ട്ടികളുടെ നിലപാടും ഇസ്രയേലില്‍ നിര്‍ണായകമാവുകയാണ്.
അതേസമയം, അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിറിച്ചതായി ആരോപിച്ച് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി രം?ഗത്തെത്തി. അറബ് പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടത്തിയതായാണ് ലികുഡ് പാര്‍ട്ടിയുടെ ആരോപണം. കൈക്കൂലി, ഭീഷണിപ്പെടുത്തല്‍, അക്രമം, വ്യാജരേഖ ചമയ്ക്കല്‍, കള്ളവോട്ട് തുടങ്ങിയവയിലൂടെയാണ് അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും ലികുഡ് പാര്‍ട്ടി ആരോപിക്കുന്നു. വിഷയത്തില്‍ ഇസ്രയേലിന്റെ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ ഷിന് ബെറ്റും പൊലീസും അന്വേഷണം നടത്തണമെന്നും ലികുഡ് പാര്‍ട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട നൂറുകണക്കിന് തെളിവുകള്‍ പൊലീസിനും ഷിന് ബെറ്റിനും സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിക്കും നല്‍കിയതായും ലികുഡ് പാര്‍ട്ടി അറിയിച്ചു. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാ?ഗമായി ലികുഡ് പാര്‍ട്ടിയുടെ പരാതി പരിശോധിച്ചുവരികയാണെന്ന് സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിയും അറിയിച്ചു.
അതിനിടെ, നെതന്യാഹു വീണ്ടും ഭരണത്തിലേറുന്നത് തടയാനായി അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ആലോചനകളും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരംഭിച്ചു.
.jpg)


