സംഘര്‍ഷം കണക്കിലെടുത്ത് സൈനിക വിന്യാസം ശക്തമാക്കി ; പ്രതിരോധ കരാറുള്ള രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ്

macron

ഫ്രഞ്ച് നാവികസേനയുടെ അഭിമാനമായ 'ചാള്‍സ് ഡി ഗാള്‍' എന്ന വിമാനവാഹിനിക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് അയച്ചതായി മാക്രോണ്‍ സ്ഥിരീകരിച്ചു

പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിനായി റഫാല്‍ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും എയര്‍ റഡാറുകളും വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി. 

tRootC1469263">

ഫ്രഞ്ച് നാവികസേനയുടെ അഭിമാനമായ 'ചാള്‍സ് ഡി ഗാള്‍' എന്ന വിമാനവാഹിനിക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് അയച്ചതായി മാക്രോണ്‍ സ്ഥിരീകരിച്ചു. ഖത്തര്‍, കുവൈത്ത്, യുഎഇ, ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായി ഫ്രാന്‍സിന് പ്രതിരോധ കരാറുകളുണ്ടെന്നും ഈ രാജ്യങ്ങളോട് രാജ്യം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുനരാരംഭിച്ച സാഹചര്യത്തില്‍, ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ആക്രമണത്തെയും അദ്ദേഹം അപലപിച്ചു.

Tags