ഇനി ആക്രമണമുണ്ടായാല്‍ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ആലോചിക്കും ; അമേരിക്കയോട് ഭിഷണി ഉയര്‍ത്തി ഇറാന്‍

usa iran

ഇറാന്റെ പക്കലുള്ള അറുപത് ശതമാനത്തിന് മുകളില്‍ സമ്പുഷ്ടീകരിച്ച നാനൂറ് കിലോയിലധികം യുറേനിയം ശേഖരമാണ് യുദ്ധത്തിന് തന്നെ കാരണം.

കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മര്‍ദത്തിനുള്ള പുതിയ ആയുധമാക്കാന്‍ ഇറാന്‍. ഇനി ആക്രമണമുണ്ടായാല്‍ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ആലോചിക്കുമെന്നാണ് ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി. 


ഇറാന്റെ പക്കലുള്ള അറുപത് ശതമാനത്തിന് മുകളില്‍ സമ്പുഷ്ടീകരിച്ച നാനൂറ് കിലോയിലധികം യുറേനിയം ശേഖരമാണ് യുദ്ധത്തിന് തന്നെ കാരണം. ഇത് കൈമാറാന്‍ ഇറാന്‍ തയാറാകാത്തത് ഇപ്പോള്‍ ചര്‍ച്ചകള്‍ വഴിമുട്ടാനുള്ള കാരണവും. ഇതേ ശേഖരമാണ് ഇറാന്‍ ഭീഷണിയ്ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്
ഇനി ആക്രമണം ഉണ്ടായാല്‍ സമ്പുഷ്ടീകരണം 90 ശതമാനം ആക്കുന്നതിനുള്ള വഴി മുന്നിലുണ്ടെന്നാണ് മുന്നറിയിപ്പ്. അതായത് ആയുധ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന്. അതായത് ണവായുധ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. തങ്ങള്‍ക്ക് ആണവായുധ പദ്ധതിയില്ലെന്നാണ് ഇറാന്റെ പ്രഖ്യാപിത നിലപാട്. ഇറാന്റെ പാര്‍ലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇത് പരസ്യമായി പോസ്റ്റ് ചെയ്തത്. 

തങ്ങള്‍ നല്‍കിയ പതിനാല് ഇന പദ്ധതി അംഗീകരിക്കുക മാത്രമാണ് പരിഹാരമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും പറഞ്ഞു. നിലവില്‍ ചര്‍ച്ചകളെ ഇറാന്‍ വലിച്ചു നീട്ടുന്നത് ഗൂഢ ലക്ഷ്യങ്ങളോടെയാണ് അമേരിക്കയ്ക്ക് സംശയമുണ്ട്. വിഷയത്തില്‍ ഉടന്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയേക്കും.

Tags