'ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണം'; പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കത്തുമായി കബിലും ഗവാസ്‌കറുമടക്കം മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍
ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 23 ഞായറാഴ്ച ഈ അഭ്യര്‍ത്ഥന നടത്തിയത്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കത്തയച്ച് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യപ്റ്റന്‍മാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്മാരായ കപില്‍ ദേവും സുനില്‍ ഗവാസ്‌കറുമടക്കം 21 മുന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളാണ് ഇമ്രാന്‍ ഖാന് മതിയായ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് എഴുതിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓഗസ്റ്റ് 23 ഞായറാഴ്ച ഈ അഭ്യര്‍ത്ഥന നടത്തിയത്.
കോടതി നിര്‍ദ്ദേശിച്ച വൈദ്യപരിശോധന തടസ്സപ്പെടുത്തുകയും അത് നടപ്പിലാക്കാതിരിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇവരുടെ നീക്കം. 1992-ല്‍ പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ക്യാപ്റ്റന്‍ ഇതിനകം മൂന്ന് വര്‍ഷത്തിലേറെയായി തടവ് ശിക്ഷ അനുഭവിക്കുകയാണ്. ആറ് മാസം മുന്‍പ് പതിനാല് മുന്‍ നായകര്‍ ഇതേ ആവശ്യം ഉന്നയിച്ച് ഷെരീഫിന് കത്തെഴുതിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ മുന്‍ ക്യാപ്റ്റന്മാര്‍ രംഗത്തുവന്നത്. രാഷ്ട്രീയക്കാര്‍ എന്ന നിലയിലല്ല, ഒന്നിച്ച് കളിച്ചവര്‍ എന്ന നിലയ്ക്കാണ് തങ്ങള്‍ ഈ അപേക്ഷ നടത്തുന്നതെന്നും ക്യാപ്റ്റന്മാര്‍ പറഞ്ഞു.
.jpg)

