ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും രാജ്യം വിടുന്നതിന് വിലക്ക് ; 80 നേതാക്കള്‍ ലിസ്റ്റില്‍
May 25, 2023, 21:34 IST

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രാജ്യം വിടുന്നതില്‍നിന്ന് വിലക്കി പാകിസ്താന്‍. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖാസിം സൂരി, അസദ് ഉമര്‍, അസദ് ഖൈസര്‍, അസ്‌ലം ഇഖ്ബാല്‍, യാസ്മിന്‍ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹര്‍ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്