ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് ജയിൽ മോചിതനായി


സോൾ : ദക്ഷിണ കൊറിയയിലെ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ രണ്ട് മാസത്തോളം നീണ്ട തടങ്കലിൽനിന്ന് മോചിപ്പിച്ചു. പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ ജനുവരി 15നാണ് യൂൻ അറസ്റ്റിലായത്. യൂനിനെ ഇനിയും കസ്റ്റഡിയിൽ വെക്കാൻ കഴിയില്ലെന്നും മോചിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം സോളിലെ സെൻട്രൽ ജില്ല കോടതി ഉത്തരവിട്ടിരുന്നു.
കോടതിവിധിക്കെതിരെ അപ്പീൽ നൽകേണ്ടെന്ന് തീരുമാനിച്ചതോടെയാണ് യൂനിന്റെ മോചനം സാധ്യമായത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടി ചോദ്യംചെയ്യാൻ കോടതി കാണിച്ച ധൈര്യത്തിനും ദൃഢനിശ്ചയത്തിനും ജയിലിൽനിന്ന് പുറത്തിറങ്ങിയ യൂൻ നന്ദി പറഞ്ഞു. യൂനിനെ അനുകൂലിച്ച് 38,000 പേരും എതിർത്ത് 1500 പേരും സോളിൽ പ്രകടനം നടത്തിയതായി യോൻഹപ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.