യുഎസിൽ ഇമിഗ്രേഷൻ ഓഫീസർ 37 കാരിയെ വെടിവച്ചുകൊന്നു
അമേരിക്കയിലെ മിനിപോളീസിൽ ഇമിഗ്രേഷൻ ഓഫീസർ 37 കാരിയെ വെടിവച്ചുകൊന്നു. ഇതിനെത്തുടർന്ന് പ്രദേശത്ത് രാത്രിയിൽ പ്രതിഷേധം ഉണ്ടായി. റീനി നിക്കോളി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇമിഗ്രഷൻ ഏജന്റുമാർക്കിടയിലേക്ക് കാർ ഇടിച്ചു കയറ്റാൻ യുവതി ശ്രമിച്ചതിനെത്തുടർന്നാണ് വെടിവച്ചതെന്ന് ഫെഡറൽ ഓഫീസർമാർ പറഞ്ഞു.
tRootC1469263">സംഭവസ്ഥലത്ത് നിന്നും ലഭിച്ച വീഡിയോയിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനരികിലേയ്ക്ക് ഐസിഇ ഓഫീസർമാർ നടന്നടുക്കുന്നതും,ഒരു ഓഫീസർ കാറലേയ്ക്ക് തോക്ക് ചൂണ്ടുന്നതും വ്യക്തമാണ്. പിന്നീട് 2 തവണ വെടിയൊച്ച ശബ്ദവും കേൾക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തോക്ക് ചൂണ്ടിയ ഓഫീസറിനെ കാർ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
അനധികൃത കുടിയേറ്റത്തെത്തുടർന്ന് വൈറ്റ് ഹൗസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മിനിപോളീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഐസിഇ ഏജന്റുരെ വിന്യസിച്ചിട്ടുണ്ട്. നമ്മുടെ നിയമപാലകരെയും ഐസിഇ ഏജന്റുമാരെയും നിരന്തരം ആക്രമിക്കുകയും ഭീക്ഷണിപ്പെടുത്തുന്നതുമായി ട്രംപ് പറഞ്ഞു. എഫ്ബിഐ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)


