കലാപത്തിന് കാരണം കുടിയേറ്റക്കാര്‍, വെറുപ്പുമായി വന്നവര്‍ കലാപം നടത്തുന്നു; ഫ്രാന്‍സ് കലാപത്തില്‍ വിവാദ പ്രതികരണവുമായി ട്രംപ്
Updated: Oct 19, 2026, 08:44 IST
മഹത്തായ രാജ്യം തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു.
ഫ്രാന്‍സിലെ കലാപത്തില്‍ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കലാപത്തിന് കാരണം കുടിയേറ്റക്കാരെന്നാണ് ട്രംപിന്റെ പരാമര്‍ശം. വെറുപ്പുമായി വന്നവര്‍ കലാപം നടത്തുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
മഹത്തായ രാജ്യം തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. ഫ്രാന്‍സ് കത്തുകയാണ്. എത്രയും പെട്ടെന്ന് അതിര്‍ത്തികള്‍ അടച്ച് സുരക്ഷ ശക്തമാക്കാനും ഫ്രഞ്ച് സര്‍ക്കാരിനോട് ട്രംപ് ആഹ്വാനം ചെയ്തു.
ശനിയാഴ്ച ഫ്രാന്‍സിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,200-ലേറെ പേരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 150-ലധികം പൊലീസുകാര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.
.jpg)


