ഇമാം അബൂബക്കർ അബ്ദുല്ല അന്തരിച്ചു
മതാന്ധതയുടെ വെടിയൊച്ചകൾക്കിടയിൽ മനുഷ്യസ്‌നേഹത്തിന്റെ വലിയ മാതൃക തീർത്ത നൈജീരിയൻ മതപണ്ഡിതൻ ഇമാം അബൂബക്കർ അബ്ദുല്ല(83) അന്തരിച്ചു. നൈജീരിയയിലെ വർഗീയ കലാപങ്ങൾക്കിടയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി 262 ക്രിസ്ത്യാനികളെ മരണമുഖത്ത് നിന്ന് രക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വമാണ് വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
tRootC1469263">2018 ജൂണിലായിരുന്നു ലോകശ്രദ്ധ നേടിയ സംഭവം നടന്നത്. സെൻട്രൽ നൈജീരിയയിലെ പ്ലാറ്റ്യൂ സംസ്ഥാനത്ത് ആയുധധാരികളായ അക്രമികൾ ഗ്രാമം വളയുകയും കൂട്ടക്കൊലയ്ക്ക് ശ്രമിക്കുകയും ചെയ്തു. അക്രമകാരികളെ ഭയന്ന് ഓടിയെത്തിയ നൂറുകണക്കിന് ക്രിസ്ത്യാനികൾക്ക് മുന്നിൽ ഇമാം അബൂബക്കർ അബ്ദുല്ല തന്റെ പള്ളിയുടെ വാതിലുകൾ മലർക്കെ തുറന്നിട്ടു. സ്ത്രീകളെയും കുട്ടികളെയും പള്ളിക്കുള്ളിലും പുരുഷന്മാരെ തന്റെ വീട്ടിലുമാണ് അദ്ദേഹം ഒളിപ്പിച്ചത്.
പിന്നാലെ പാഞ്ഞെത്തിയ അക്രമികൾ പള്ളിക്ക് മുന്നിലെത്തി ക്രിസ്ത്യാനികളെ വിട്ടുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ 83-കാരനായ ഇമാം അവർക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നു. ’പള്ളിയിലുള്ളവരെ കൊല്ലണമെങ്കിൽ ആദ്യം എന്നെ കൊല്ലണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ധീരമായ മറുപടി. ഇമാമിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അക്രമികൾക്ക് പിന്തിരിയേണ്ടി വന്നു. അങ്ങനെ 262 മനുഷ്യജീവനുകളാണ് അന്ന് ഒരു പോറല് പോലും ഏൽക്കാതെ രക്ഷപ്പെട്ടത്.
.jpg)


