ഈ സമയം മകന്റെ വിവാഹത്തില്‍ പങ്കെടുത്താല്‍ മാധ്യമങ്ങള്‍ പറയുന്നത് മറ്റൊന്നാകും ; വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധ്യത കുറവെന്ന് ട്രംപ്

junior trump

യുദ്ധം പ്രതിസന്ധിയിലായ സമയം താന്‍ കല്യാണത്തിന് പങ്കെടുത്താല്‍ മധ്യമങ്ങള്‍ അതെങ്ങനെ ചിത്രീകരിക്കുമെന്നറിയാം.

ഇറാനുമായി പ്രശ്നങ്ങളുടെ തിരക്കിനിടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യത കുറവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് താന്‍ എത്തണമെന്ന് അവന് ആഗ്രഹമുണ്ട്. ചെറിയ സ്വകാര്യ ചടങ്ങാണ് നടക്കുക. പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇറാനില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റിയ നല്ല സമയമല്ലിത്, മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി.


യുദ്ധം പ്രതിസന്ധിയിലായ സമയം താന്‍ കല്യാണത്തിന് പങ്കെടുത്താല്‍ മധ്യമങ്ങള്‍ അതെങ്ങനെ ചിത്രീകരിക്കുമെന്നറിയാം. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളാണുള്ളത്. അവര്‍ക്ക് മികച്ച ദാമ്പത്യമുണ്ടാകട്ടെ, ട്രംപ് പറഞ്ഞു.
ഈയാഴ്ചയാണ് 48 കാരനായ ട്രംപ് ജൂനിയറിന്റെ വിവാഹം. ബെറ്റിന ആന്‍ഡേഴ്സനാണ് വധു.

Tags