നാട്ടിലേക്ക് മടങ്ങാന്‍ ഭയമുണ്ടെന്ന് പറഞ്ഞാല്‍ ഇനി അമേരിക്കന്‍ വിസയില്ല
അഭയം തേടാനുള്ള അവസരം എംബസികളില്‍ തന്നെ തടയുന്ന നയമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അമേരിക്കന്‍ ഭരണകൂടം നോണ്‍-ഇമ്മിഗ്രന്റ് വിസകള്‍ക്ക് (ടൂറിസ്റ്റ്, സ്റ്റുഡന്റ്, ജോലിവിസ) പുതിയ കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ഭയമുണ്ടെന്ന് വ്യക്തമാക്കുന്ന അപേക്ഷകര്‍ക്ക് വിസ നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ പുതിയ നിര്‍ദ്ദേശമനുസരിച്ച്, വിസ അഭിമുഖത്തിനിടെ അപേക്ഷകരോട് രണ്ട് പ്രധാന ചോദ്യങ്ങള്‍ ചോദിക്കും. സ്വന്തം രാജ്യത്ത് ഉപദ്രവം നേരിട്ടിട്ടുണ്ടോ, നാട്ടിലേക്ക് മടങ്ങാന്‍ ഭയമുണ്ടോ എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് ''ഇല്ല'' എന്ന മറുപടി നല്‍കിയാല്‍ മാത്രമേ വിസ നടപടികള്‍ തുടരുകയുള്ളൂ.
അപേക്ഷകന്‍ ''അതെ'' എന്ന് മറുപടി നല്‍കുന്ന സാഹചര്യത്തില്‍, അപേക്ഷ തള്ളപ്പെടുകയോ കൂടുതല്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാകുകയോ ചെയ്യാം. അമേരിക്കയില്‍ എത്തി പിന്നീട് അഭയം തേടുന്ന പ്രവണത നിയന്ത്രിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിത്. അഭയം തേടാനുള്ള അവസരം എംബസികളില്‍ തന്നെ തടയുന്ന നയമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
.jpg)

