'യുദ്ധമെങ്കില്‍ യുദ്ധത്തിനും സജ്ജമാകണം, അവസാന ശ്വാസം വരെ പോരാടാന്‍ ഒരുങ്ങണം ; ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

iran

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ പ്രതികരണം.

ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങള്‍ തുടരുമ്പോഴും രാജ്യം എപ്പോഴും യുദ്ധമുണ്ടായാല്‍ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. ഇറാന്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ പോരാടാന്‍ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ പ്രതികരണം.
ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Tags