ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായാല്‍ സാമ്പത്തിക ഉപരോധത്തില്‍ ഇളവ് നല്‍കും ; ട്രംപ്
മുന്‍കൂറായി ഉപരോധ ഇളവുകള്‍ ചോദിക്കുന്ന ഇറാന്റെ നയത്തോട് യോജിക്കാനാകില്ലെന്നും, ആദ്യം ആണവപദ്ധതി അവസാനിപ്പിക്കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നുമായിരുന്നു യു.എസിന്റെ നിലപാട്.
ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്തുനിന്ന് വ്യക്തവും കൃത്യവുമായ നടപടികളുണ്ടായാല്‍ രാജ്യത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകള്‍ വിട്ടുകൊടുക്കാനും തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്‌സിയോസാണ് അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയിലെ പുതിയ നീക്കങ്ങള്‍ പുറത്തുവിട്ടത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍, നാവിക ഉപരോധം നീക്കല്‍, മേഖലയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം ട്രംപ് നേരത്തെ തള്ളിയിരുന്നു.
മുന്‍കൂറായി ഉപരോധ ഇളവുകള്‍ ചോദിക്കുന്ന ഇറാന്റെ നയത്തോട് യോജിക്കാനാകില്ലെന്നും, ആദ്യം ആണവപദ്ധതി അവസാനിപ്പിക്കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നുമായിരുന്നു യു.എസിന്റെ നിലപാട്. എന്നാല്‍, ഇറാന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയാതെ ആണവ വിഷയത്തില്‍ മുന്‍കൈയെടുത്താല്‍ സാമ്പത്തിക ആശ്വാസം നല്‍കാന്‍ യു.എസ് തയ്യാറാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
.jpg)

