സമാധാന കരാര്‍ സാധ്യമായില്ലെങ്കില്‍ ശക്തമായ സൈനിക നടപടി ; മുന്നറിയിപ്പുമായി ട്രംപ്
ഇറാനിലെ ആണവശേഖരം പിടിച്ചെടുക്കാന്‍ ആവശ്യമെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഇറാന്റെ കൈവശമുള്ള വന്‍ ആണവശേഖരം പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ നേരിട്ട് അയക്കാന്‍ താന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഇറാനുമായി വരാനിരിക്കുന്ന ഒരു സമാധാന കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി ഈ ദൗത്യം നിര്‍വ്വഹിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ ആണവശേഖരം പിടിച്ചെടുക്കാന്‍ ആവശ്യമെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സമാധാന കരാറിന്റെ ഭാഗമായി ഇറാനുമായി ചേര്‍ന്ന് ഈ ദൗത്യം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, അല്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വാഷിംഗ്ടണ്‍: ഇറാന്റെ കൈവശമുള്ള വന്‍ ആണവശേഖരം പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ നേരിട്ട് അയക്കാന്‍ താന്‍ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഇറാനുമായി വരാനിരിക്കുന്ന ഒരു സമാധാന കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി ഈ ദൗത്യം നിര്‍വ്വഹിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാവിലെ എന്‍ബിസി മാധ്യമത്തിന്റെ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ സംപ്രേഷണം ചെയ്ത പ്രത്യേക അഭിമുഖത്തിലാണ് ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തില്‍ ട്രംപ് ഈ നിര്‍ണായക നിലപാട് വ്യക്തമാക്കിയത്.
ഇറാന്‍ വന്‍തോതില്‍ സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരത്തെ 'ന്യൂക്ലിയര്‍ ഡസ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, നിലവിലെ അമേരിക്ക-ഇറാന്‍ യുദ്ധത്തിന്റെ പ്രധാന കാരണം ഇതാണെന്ന് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ തന്നെ ഒരു സമാധാന ധാരണയിലെത്തുകയാണെങ്കില്‍, തങ്ങളുടെ അത്യാധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് ഇറാനിലെത്തി ആണവശേഖരം ഒന്നിച്ചു പുറത്തെടുക്കുമെന്നും, അത് അവിടെ വെച്ചോ അതല്ലെങ്കില്‍ മറ്റൊരിടത്തേക്ക് മാറ്റിയോ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിര്‍ദ്ദിഷ്ട ചര്‍ച്ചകള്‍ പരാജയപ്പെടുകയും സമാധാന കരാര്‍ സാധ്യമാകാതിരിക്കുകയും ചെയ്താല്‍, ഇറാനെതിരെ ഭീകരമായ രീതിയില്‍ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന കര്‍ശന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്. ഇറാന്റെ സൈനിക ശേഷിയെ പൂര്‍ണ്ണമായി തകര്‍ത്ത ശേഷമായിരിക്കും അമേരിക്കന്‍ സൈന്യം അവിടേക്ക് പ്രവേശിക്കുക. ഏത് സാഹചര്യത്തിലായാലും സുരക്ഷ പൂര്‍ണ്ണമായി ഉറപ്പാക്കിയ ശേഷമേ ആണവശേഖരം നീക്കം ചെയ്യുന്ന നടപടികളിലേക്ക് കടക്കൂ. ഇറാന്റെ സഹകരണത്തോടെയോ അല്ലെങ്കില്‍ അല്ലാതെയോ അമേരിക്ക ഈ ദൗത്യം പൂര്‍ത്തിയാക്കുമെന്നും, എന്നാല്‍ തങ്ങളുടെ സൈനികര്‍ക്ക് നേരെ ആരും വെടിയുതിര്‍ക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും കടുത്ത ഭാഷയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി.
.jpg)

