തടസ്സങ്ങള്‍ മറികടന്ന് ഈ വര്‍ഷം തന്നെ ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും: ഷെയ്ഖ് ഹസീന
തനിക്കെതിരായ വധശിക്ഷ ഉള്‍പ്പെടെയുള്ള കോടതി നടപടികള്‍ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു
ഈ വര്‍ഷം തന്നെ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് നിലവില്‍ ഇന്ത്യയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് 15 വര്‍ഷം നീണ്ട ഹസീനയുടെ ഭരണത്തിന് അന്ത്യമായത്.
തനിക്കെതിരായ വധശിക്ഷ ഉള്‍പ്പെടെയുള്ള കോടതി നടപടികള്‍ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. 'എനിക്കെതിരെ നിരവധി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ വോട്ടിലൂടെ അഞ്ച് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എന്നെ തടയാന്‍ ഒരു ഗൂഢാലോചനയ്ക്കും കഴിയില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഈ വര്‍ഷം തന്നെ ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും', ഷെയ്ഖ് ഹസീന പറഞ്ഞു.
.jpg)

