ഹോര്‍മുസ് കടലിടുക്കിനെ ഞാനിപ്പോള്‍ കാണുന്നത് ഒരു അമേരിക്കന്‍ പ്രദേശമായിട്ടാണ്, അത് അമേരിക്കന്‍ മണ്ണാണ് ; വീണ്ടും പ്രകോപനവുമായി ട്രംപ്

trump

ഇറാന് അമേരിക്കയുമായി ചേര്‍ന്ന് കരാറുണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ മോശം കാര്യങ്ങള്‍ കാണേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, ഹോര്‍മുസ് കടലിടുക്കിനെ 'അമേരിക്കന്‍ ഭൂപ്രദേശം' എന്നും വിശേഷിപ്പിച്ചു. ഇറാന് അമേരിക്കയുമായി ചേര്‍ന്ന് കരാറുണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.


'ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ വളരെ മോശം കാര്യങ്ങള്‍ കാണേണ്ടി വരും. നമ്മള്‍ അവരെ തടഞ്ഞു, അവര്‍ക്ക് ഒരിക്കലും ആണവായുധം ലഭിക്കാന്‍ പോകുന്നില്ല'- ട്രംപ് പറഞ്ഞു. ഒരു കരാറിനായി ഇറാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയൊരു കരാറിന് വാഷിംഗ്ടണ്‍ തയ്യാറാകുമോ എന്ന് സംശയമാണെന്നും ട്രംപ് പറഞ്ഞു. 'അവര്‍ക്ക് കരാറുണ്ടാക്കാന്‍ വലിയ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയൊരു കരാര്‍ വേണോ എന്ന് ഞങ്ങള്‍ക്ക് തന്നെ ഉറപ്പില്ല. കാരണം, ഹോര്‍മുസ് കടലിടുക്കിനെ ഞാനിപ്പോള്‍ കാണുന്നത് ഒരു അമേരിക്കന്‍ പ്രദേശമായിട്ടാണ്, അത് അമേരിക്കന്‍ മണ്ണാണ്' - ട്രംപ് പറഞ്ഞു.

Tags