പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താന്‍ ഇടപെട്ട് ; മോദിയുടെ ഫോണ്‍ കോളിന് ശേഷവും വാദം തുടര്‍ന്ന് ട്രംപ്

trump
trump

മോദിയെ അതിശയകരമായ മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു

ഇന്ത്യ-പാകിസ്ഥന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും വാദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോണ്‍ കോളിന് ശേഷമാണ് വീണ്ടും ഇതേ വാദവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. മോദിയെ അതിശയകരമായ മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

tRootC1469263">

' ഞാന്‍ യുദ്ധം നിര്‍ത്തിച്ചു. ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു. മോദി അതിശയകരമായ മനുഷ്യനാണെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ രാത്രി അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഞങ്ങള്‍ ഒരു കരാറുണ്ടാക്കാന്‍ പോകുകയാണ്. ഞാനാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത്', ട്രംപ് പറഞ്ഞു. രണ്ട് പ്രധാനപ്പെട്ട ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം താന്‍ നിര്‍ത്തിയെന്നും ഇതിനെ കുറിച്ച് ഒരു കഥയെഴുതണമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്നാണ് മോദി ട്രംപിനെ അറിയിച്ചത്. പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി ട്രംപിനോട് പറഞ്ഞു.

Tags