പാക്കിസ്ഥാനില്‍ നിന്നുള്ള കുട്ടിയായതിനാല്‍ ഓസ്ട്രേലിയയില്‍ കളിപ്പിക്കില്ലെന്ന് പറഞ്ഞു ; വിരമിക്കല്‍ പ്രഖ്യാപിക്കവേ വികാരാധീനനായി ഉസ്മാന്‍ ഖവാജ

usman

വിരമിക്കലിനെ കുറിച്ച് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഖവാജ വിരാമമിട്ടത്. 

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. വിരമിക്കലിനെ കുറിച്ച് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഖവാജ വിരാമമിട്ടത്. 


2011ല്‍ സിഡ്നിയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച ഖവാജ കരിയറിലെ 88ാമത്തെ ടെസ്റ്റ് മത്സരമാണ് ഓസീസിനായി കളിക്കാനൊരുങ്ങുന്നത്. കരിയറിനെ കുറിച്ചുള്ള സംതൃപ്തിയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വികാരം. ഒരുപാട് മത്സരങ്ങള്‍ ഓസ്ട്രേയിലയ്ക്ക് വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായി. ഒരുപാട് പേര്‍ക്ക് പ്രചോദനമാകാന്‍ സാധിച്ചു, ഖവാജ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്നുള്ള കുട്ടിയായതിനാല്‍ എനിക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. നിങ്ങളെന്നെ നോക്കൂ, നിങ്ങള്‍ക്കും അത് സാധിക്കും, ഖവാജ പറഞ്ഞു. വൈകാരികമായിട്ടാണ് അദ്ദേഹം സംസാരിച്ചത്.
കുട്ടിയായിരിക്കേ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെത്തിയ ഖവാജ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലാണ് ജനിച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്ന ആദ്യ പാക് വംശജനാണ് ഖവാജ.

tRootC1469263">

Tags