ഇറാന്‍ മുന്നോട്ടുവെച്ച 14 ഇന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല ; സൈനിക നടപടി ആരംഭിക്കേണ്ടിവരുമെന്ന് ട്രംപ്
May 3, 2026, 13:19 IST
ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടികള്‍ ആരംഭിക്കുമെന്ന ഭീഷണിയും ട്രംപിന്റെ ഭാഗത്തുനിന്നുണ്ട്.
ഇറാന്‍ മുന്നോട്ടുവെച്ച 14 ഇന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടികള്‍ ആരംഭിക്കുമെന്ന ഭീഷണിയും ട്രംപിന്റെ ഭാഗത്തുനിന്നുണ്ട്.
ഇറാന്റെ പെരുമാറ്റം മോശമായാല്‍ വീണ്ടും ആക്രമണം ആരംഭിക്കും എന്ന് ഫ്‌ളോറിഡയില്‍ മാധ്യമങ്ങളോട് ട്രംപ് വ്യക്തമാക്കി. അതേസമയം വെടിനിര്‍ത്തലല്ല യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. 14 ഇന സമാധാന നിര്‍ദേശങ്ങളും ഇറാന്‍ സമര്‍പ്പിച്ചു.
.jpg)

