യുക്രെയ്ന്‍ പുടിന്റെ വസതി ആക്രമിച്ചത് തനിക്കിഷ്ടപ്പെട്ടില്ല, വളരെ ദേഷ്യം തോന്നി, ഇതല്ല ശരിയായ സമയമെന്ന് ട്രംപ്

donald trump

ഇതു വളരെ ദുഷ്‌കരമായ സമയമാണ്. ഇതല്ല ശരിയായ സമയം.

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വസതിയില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. അതു നല്ല കാര്യമല്ലെന്നും തനിക്ക് ഇഷ്ടമായില്ലെന്നും ട്രംപ് പറഞ്ഞു. പുടിനില്‍ നിന്ന് ഞാന്‍ വിവരം അറിഞ്ഞു. എനിക്ക് വളരെയധികം ദേഷ്യം തോന്നി , ട്രംപ് പറഞ്ഞു.

tRootC1469263">


ഇതു വളരെ ദുഷ്‌കരമായ സമയമാണ്. ഇതല്ല ശരിയായ സമയം. അവര്‍ ആക്രമിക്കുന്നതു കൊണ്ട് തിരിച്ച് ആക്രമിക്കുന്നത് ഒരു കാര്യം. എന്നാല്‍ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുന്നത് മറ്റൊരു കാര്യമാണ്. ഇതൊന്നും ചെയ്യാന്‍ പറ്റിയ ശരിയായ സമയമല്ലിത്,ട്രംപ് പറഞ്ഞു. ആക്രമണത്തിന്റെ തെളിവ് എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് നമ്മളത് കണ്ടെത്തുമെന്നായിരുന്നു ട്രംപ് മറുപടി പറഞ്ഞത്.
പുടിന്റെ വടക്കന്‍ റഷ്യയിലുള്ള വസതിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവിന്റെ ആരോപണം. എന്നാല്‍ യുക്രെയ്ന്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.


 

Tags