ഡിറ്റ് വാ ചുഴലിക്കാറ്റ് ; തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത

ditwa
ditwa

പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമര്‍ദമായി മാറിയിരുന്നു. വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലും ആന്ധ്രയുടെ തെക്കന്‍ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്‌തേക്കും.

tRootC1469263">

 പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആകെ 3 മരണം ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

 അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ 334 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 370 പേരെ കാണാതായെന്നും സര്‍ക്കാര്‍ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാന്‍ഡിയില്‍ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതര്‍ ഉണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

Tags