ആണവ പദ്ധതി ഉപേക്ഷിച്ചാല്‍ വന്‍ നേട്ടങ്ങള്‍ ഇറാന്‍ ജനതയെ കാത്തിരിക്കുന്നു ; ജെ ഡി വാന്‍സ്
Apr 15, 2026, 09:05 IST
പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘര്‍ഷം പൂര്‍ണമായി അവസാനിപ്പിക്കാമെന്നും ജെഡി വാന്‍സ് പ്രതികരിച്ചു.
ഇറാന് മുന്നില്‍ ഓഫറുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ആണവ പദ്ധതി ഉപേക്ഷിച്ചാല്‍ വന്‍ നേട്ടങ്ങള്‍ ഇറാന്‍ ജനതയെ കാത്തിരിക്കുന്നുവെന്നാണ് പ്രതികരണം. പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘര്‍ഷം പൂര്‍ണമായി അവസാനിപ്പിക്കാമെന്നും ജെഡി വാന്‍സ് പ്രതികരിച്ചു.
അതിനിടെ ഇറാനുമായി വീണ്ടും സമാധാന ചര്‍ച്ചയ്ക്ക് അമേരിക്ക തീരുമാനിച്ചു. ഈ ആഴ്ച ചര്‍ച്ച പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്ക - ഇറാന്‍ സംഘങ്ങള്‍ വീണ്ടും പാകിസ്ഥാനിലെത്തും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.
.jpg)

