ഇറാന് പിന്തുണയുമായി ഹൂതികള്‍ ; ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം
ഇറാനെതിരായ അധിനിവേശ നീക്കം അവസാനിക്കുന്നത് വരെ തങ്ങളുടെ സൈനിക നടപടികള്‍ തുടരുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു.
ഇറാന്റെ ഉറ്റസഖ്യകക്ഷികളായ ഹൂതി വിമതര്‍ യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയാണ് ഇവര്‍ ഇറാനു യുദ്ധ പിന്തുണയുമായി എത്തിയത്. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹൂതികള്‍ ഇസ്രായേലിനെ നേരിട്ട് ലക്ഷ്യമിടുന്നത്. ഇതോടെ പശ്ചിമേഷ്യന്‍ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന ആശങ്ക ശക്തമായി.
ഇറാനെതിരായ അധിനിവേശ നീക്കം അവസാനിക്കുന്നത് വരെ തങ്ങളുടെ സൈനിക നടപടികള്‍ തുടരുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. അതേസമയം ആക്രമണത്തില്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്.
അതിനിടെ ടെഹ്‌റാനില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ആക്രമണം നടത്തി. ലബനനില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും ഒരു സൈനികനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച സൗദി അറേബ്യയിലെ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 12 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ആക്രമണം നടത്തിയത്.
.jpg)


