സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ആക്രമണം
തലസ്ഥാനമായ റിയാദ്, കിഴക്കന്‍ പ്രവിശ്യ, രാജ്യത്തിന്റെ തെക്കന്‍ മേഖല എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമങ്ങള്‍ നടന്നതെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി
റിയാദ് ഉള്‍പ്പെടെ സൗദി അറേബ്യയിലെ പ്രമുഖ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഹൂതി ഭീകരര്‍ തൊടുത്തുവിട്ട നിരവധി ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ച് തകര്‍ത്തതായി യെമനിലെ നിയമസാധുതയുള്ള ഭരണ കൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു.
തലസ്ഥാനമായ റിയാദ്, കിഴക്കന്‍ പ്രവിശ്യ, രാജ്യത്തിന്റെ തെക്കന്‍ മേഖല എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമങ്ങള്‍ നടന്നതെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.
കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ചുതന്നെ വ്യോമസേന തകര്‍ത്തു. ഇതിനുപുറമെ, റിയാദ്, തെക്കന്‍ മേഖലകള്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി തകത്തതായി മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി കൂട്ടിച്ചേര്‍ത്തു.
.jpg)

