കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സൗദിയിലെ 5 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഹൂത്തികള്‍, മിസൈലുകള്‍ തകര്‍ത്ത് സൗദി സഖ്യസേന

Embassy warns Indians in Saudi Arabia of legal action if footage of drone and missile attacks is recorded

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സൗദി അരാംകോയുടെ ജിസാന്‍ റിഫൈനറിക്ക് നേരെയും തെക്കുപടിഞ്ഞാറന്‍ സൗദിയിലെ രണ്ട് പവര്‍ സ്റ്റേഷനുകള്‍ക്ക് നേരെയും ആക്രമണം നടത്തിയതായും ഹൂത്തികള്‍ വ്യക്തമാക്കി. 

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഹൂത്തികള്‍. വിമാനത്താവളങ്ങളും ഊര്‍ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തെയും രാജ്യത്തെ മറ്റ് ഊര്‍ജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്തികള്‍ അവകാശപ്പെട്ടു. അതേസമയം തലസ്ഥാനമായ റിയാദിന് നേരെയും രാജ്യത്തിന്റെ തെക്കന്‍ മേഖലയ്ക്ക് നേരെയും ഹൂത്തി വിമതര്‍ തൊടുത്തുവിട്ട മിസൈലുകള്‍ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സേന തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ക്രൂയിസ് മിസൈല്‍ ഉള്‍പ്പെടെയുള്ളവ ആകാശത്തുവെച്ച് തന്നെ നിര്‍വീര്യമാക്കിയതെന്ന് സൗദി സഖ്യസേന അറിയിച്ചു.


കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സൗദി അരാംകോയുടെ ജിസാന്‍ റിഫൈനറിക്ക് നേരെയും തെക്കുപടിഞ്ഞാറന്‍ സൗദിയിലെ രണ്ട് പവര്‍ സ്റ്റേഷനുകള്‍ക്ക് നേരെയും ആക്രമണം നടത്തിയതായും ഹൂത്തികള്‍ വ്യക്തമാക്കി. 

ഹൂത്തികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ സഹായിക്കുന്ന നിര്‍ണായക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഞായറാഴ്ച സംയുക്ത സൈനിക നീക്കം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. എന്നാല്‍ ആക്രമണം നടന്ന സ്ഥലങ്ങളോ ലക്ഷ്യങ്ങളോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


 

Tags