ഹൂത്തി ആക്രമണം: സൗദിക്ക് സൈനിക പിന്തുണ നല്കാന് തയ്യാറെന്ന് ആവര്‍ത്തിച്ച് ഈജിപ്ത്
തിങ്കളാഴ്ചയും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഇതിനുശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൂത്തികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയ്ക്ക് സൈനികസഹായം നല്കാന് തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഈജിപ്ത്. ഇതുസംബന്ധിച്ച് ഞായറാഴ്ച ഈജിപ്ത് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടന്നു. സൗദിയ്ക്ക് സൈനികപിന്തുണ നല്കുന്നതില് ഞായറാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഇതിനുശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആവശ്യമെങ്കില്‍ സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ നല്കാന് ഈജിപ്ത് തയ്യാറാണെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സിസി നേരത്തേ പറഞ്ഞിരുന്നു. സൗദി പിന്തുണ അഭ്യര്‍ഥിച്ചാല്‍ ഈജിപ്ത് സൈനിക സഹായം നല്കാന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൗദിയ്ക്ക് സൈനിക പിന്തുണ നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനാണ് അടിയന്തരമായി ഈജിപ്ത് പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയത്. സൈനിക പിന്തുണ നല്കുന്നതില് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തിയാകും തീരുമാനമെടുക്കുക.
.jpg)


