ഹൂതി ആക്രമണങ്ങൾ ശക്തമാകുന്നു; സൗദിക്ക് സൈനിക പിന്തുണ നൽകാൻ ഈജിപ്ത്

saudi3

 യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ സൗദി അറേബ്യയ്ക്ക് ആവശ്യമായ പിന്തുണ നൽകാൻ തയ്യാറാണെന്ന് ഈജിപ്ത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ ഭരണകൂടമാണ് നിലപാട് വ്യക്തമാക്കിയത്. സൗദിയുടെ സുരക്ഷയ്ക്കായി സൈനിക പിന്തുണ നൽകാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. 

സൗദിയിലെ വിമാനത്താവളങ്ങൾക്കും എണ്ണമേഖലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കും നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം. സൗദിയുടെ അഭ്യർഥനയുണ്ടായാൽ സൈനിക സഹായം നൽകുന്നതിന് അനുമതി തേടി ഈജിപ്ഷ്യൻ പ്രസിഡന്റ് പാർലമെന്റിന്റെ അടിയന്തര സമ്മേളനത്തിനും നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.

മധ്യപൂർവദേശത്ത് സംഘർഷം വ്യാപിക്കുന്ന സാഹചര്യം ആഗോള എണ്ണവിതരണത്തെയും സമുദ്രഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും തുടരുകയാണ്.

Tags