സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം; ആക്രമണമുണ്ടായത് അബഹ, റിയാദ് കിങ് ഖാലിദ് വിമാനത്താവളങ്ങള്‍ക്ക് നേരെ

saudi

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരേയും ഹൂത്തി ആക്രമണമുണ്ടായത്.

ഹൂത്തി ആക്രമണത്തില്‍ സൗദി അറേബ്യയില്‍ മൂന്ന് മരണം. അബഹ വിമാനത്താവളത്തിന് നേരേയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ഉണ്ടായ ആക്രമണത്തിലാണ് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരേയും ഹൂത്തി ആക്രമണമുണ്ടായത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൊറോക്കോ, അള്‍ജീരിയ സ്വദേശികളാണ്. 28 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് പൗരന്മാരും ഉള്‍പ്പെടുന്നു.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ സുഡാന്‍ പൗരനാണ് കൊല്ലപ്പെട്ടത്. സൗദി, ഈജിപത്, പാകിസ്ഥാന്‍ സ്വദേശികളായ എട്ടുപേര്‍ക്ക് പരിക്കേറ്റു.

ഹൂത്തി ആക്രമണത്തില്‍ വിമാനത്താവളങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ചുവരികയാണെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Tags