യെമന് സര്ക്കാര് ആസ്ഥാനത്തേക്ക് ഹൂത്തി ആക്രമണം ; അഞ്ചു പേര് കൊല്ലപ്പെട്ടു ; 17 പേര്ക്ക് പരിക്ക്
പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും എന്നാല് അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകര് ആക്രമണത്തില് കൊല്ലപ്പെട്ടെന്നും സര്ക്കാര് അറിയിച്ചു.
യെമന് സര്ക്കാര് ആസ്ഥാനത്തേക്ക് ഹൂത്തി ആക്രമണം. അഞ്ച് പേര് കൊല്ലപ്പെടുകയും 17 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഏഡനിലുള്ള അല്-മാഷിഖ് പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെയാണ് ഹൂതികള് മിസൈലാക്രമണം നടത്തിയത്. അഞ്ച് മിസൈലുകള് ഉപയോഗിച്ചാണ് അല്-മാഷിഖ് പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതികള് ആക്രമണം നടത്തിയതെന്ന് യെമന് വാര്ത്താവിതരണ മന്ത്രി മുഅമ്മര് അല്-ഇറിയാനി അറിയിച്ചു.
പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും എന്നാല് അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകര് ആക്രമണത്തില് കൊല്ലപ്പെട്ടെന്നും സര്ക്കാര് അറിയിച്ചു. കൊട്ടാരത്തിന് സമീപത്തുനിന്ന് പുകച്ചുരുളുകള് ഉയരുന്നത് കാണാമായിരുന്നു എന്നാണ് റിപ്പോര്ട്ട്. സൗദി അറേബ്യയുടെ പിന്തുണയുള്ള, അന്താരാഷ്ട്രതലത്തില് അംഗീകരിക്കപ്പെട്ട യെമന് സര്ക്കാരിന്റെ ആസ്ഥാനവും ഭരണകേന്ദ്രവുമായാണ് ഈ കൊട്ടാരം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല് കൂടുതല് രൂക്ഷമാകും എന്നതാണ് ഇന്നത്തെ ആക്രമണം നല്കുന്ന സൂചന. സൗദി അറേബ്യയ്ക്ക് പുറമെ മറ്റ് പ്രാദേശിക ശക്തികള് കൂടി ഉള്പ്പെടുന്ന പൂര്ണ്ണമായ ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
ഹൂതി സായുധ സംഘവും സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് ഏഡനിലെ ഈ ആക്രമണം
.jpg)


