ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഹൂത്തികളുടെ ആക്രമണം ; പ്രവാസി മരിച്ചു, എട്ടുപേര്‍ക്ക് പരിക്ക്

saudi attack

സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയാണ് വിമാനം ആക്രമിക്കപ്പെട്ട വിവരം പുറത്തുവിട്ടത്.

സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഹൂത്തികളുടെ ആക്രമണം. ആക്രമണത്തില്‍ പ്രവാസിയായ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയാണ് വിമാനം ആക്രമിക്കപ്പെട്ട വിവരം പുറത്തുവിട്ടത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെനിന്ന് മാറാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടിരിക്കുകയാണ്.


യെമനിലെ ഹൂതി വിമതരും സൗദി പിന്തുണയുള്ള സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഈ ആക്രമണം. അതേസമയം ഹൂത്തികളുടെ ആക്രമണം ചെറുക്കാന്‍ സൗദിക്ക് പിന്തുണയുമായി ഫ്രാന്‍സും ബ്രിട്ടനും രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരേയും ഹൂത്തികള്‍ ആക്രമണം നടന്നു. ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു.

Tags