20 ലക്ഷം ബാരല്‍ എണ്ണയുമായി കപ്പല്‍ ഹോര്‍മുസില്‍ മുങ്ങിയതായി റിപ്പോര്‍ട്ട്, മൈനുകളില്‍ തട്ടി തകര്‍ന്നത് രണ്ട് കപ്പലുകളെന്ന് ഇറാന്‍
രണ്ട് കപ്പലുകള്‍ തകര്‍ന്നു എന്നാണ് അവകാശ വാദം
ഹോര്‍മുസില്‍ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വിശദമാക്കി. ഇന്ത്യന്‍ ഷിപ്പിങ് അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അതേസമയം 20 ലക്ഷം ബാരല്‍ എണ്ണയുമായി കപ്പല്‍ ഹോര്‍മുസില്‍ മുങ്ങി എന്ന് ഇറാന്‍ അവകാശപ്പെടുന്നത്. അമേരിക്കന്‍ സഹായത്തോടെ ഹോര്‍മുസ് കടക്കാന്‍ കപ്പല്‍ ശ്രമിച്ചെന്ന് ഇറാന്‍ വിശദമാക്കുന്നത്. ഇതിനിടെയാണ് മൈനില്‍ തട്ടി തകര്‍ന്നു എന്നാണ് ഇറാന്‍ വിശദമാക്കുന്നത്.
രണ്ട് കപ്പലുകള്‍ തകര്‍ന്നു എന്നാണ് അവകാശ വാദം.ഹോര്‍മുസില്‍ സംഘര്‍ഷം കടുക്കുന്നതിന്റെ സൂചനയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഫെബ്രുവരിയില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മൂസിലൂടെയുള്ള ഗതാഗതം കര്‍ശനമായി നിയന്ത്രിതമാക്കിയിരിക്കുന്നത്. അനുവാദം കൂടാതെ ഹോര്‍മൂസ് ഉപയോഗിക്കുന്ന കപ്പലുകള്‍ക്കെതിരെ ആക്രമണവും ശക്തമായിരുന്നു
അടുത്തിടെ ഹോര്‍മൂസില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്തതായി അമേരിക്കന്‍ സൈന്യം നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളില്‍ ഹോര്‍മൂസിന്റെ തെക്കന്‍ മേഖലയിലൂടെ അനുമതിയില്ലാതെ പോയ രണ്ട് ഓയില്‍ ടാങ്കര്‍ കപ്പലുകള്‍ മൈനുകള്‍ തട്ടിയതായും വലിയ രീതിയിലുള്ള അഗ്‌നിബാധയും പൊട്ടിത്തെറിയുണ്ടായതായുമാണ് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കപ്പലുകളിലൊന്നില്‍ 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കപ്പലുകള്‍ എവിടെ നിന്നുള്ളവയാണ് എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
.jpg)

