തന്നെ മദ്യപിക്കാനും നൃത്തം ചെയ്യാനും സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ചു ; ആരോപണവുമായി ഓസ്‌ട്രേലിയയിലെ മുസ്ലീം എംപി

fathima
fathima

നമുക്ക് കുറച്ച് വീഞ്ഞ് കുടിക്കാം, നിങ്ങള്‍ നൃത്തം ചെയ്യുന്നത് കാണാമെന്നും അദ്ദേഹം നിര്‍ബന്ധിച്ചതായി 30 കാരിയായ എംപി എബിസിയോട് പറഞ്ഞു.

തന്നെ മദ്യപിക്കാനും നൃത്തം ചെയ്യാനും സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ചതായി ഓസ്ട്രേലിയയിലെ മുസ്ലീം എംപിയുടെ പരാതി. പുരുഷ സഹപ്രവര്‍ത്തകന്‍ തന്നെ വീഞ്ഞ് കുടിക്കാനും നൃത്തം ചെയ്യാനും നിര്‍ബന്ധിച്ചതായി ഫാത്തിമ പേമാന്‍ പാര്‍ലമെന്ററി വാച്ച്‌ഡോഗില്‍ പരാതി നല്‍കി. മദ്യം കഴിക്കാറില്ലെന്ന് പറഞ്ഞ സെനറ്റര്‍ ഫാത്തിമ പേമാന്‍, ഔദ്യോഗിക ചടങ്ങില്‍ അമിതമായി മദ്യപിച്ചതി മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിച്ചു.

tRootC1469263">

നമുക്ക് കുറച്ച് വീഞ്ഞ് കുടിക്കാം, നിങ്ങള്‍ നൃത്തം ചെയ്യുന്നത് കാണാമെന്നും അദ്ദേഹം നിര്‍ബന്ധിച്ചതായി 30 കാരിയായ എംപി എബിസിയോട് പറഞ്ഞു. ആരോപിക്കപ്പെടുന്ന സംഭവം എപ്പോഴാണ് നടന്നതെന്നോ സഹപ്രവര്‍ത്തകന്‍ ആരാണെന്നോ അവര്‍ വ്യക്തമാക്കിയില്ല. അഫ്ഗാനിസ്ഥാനില്‍ ജനിച്ച പേമാന്‍, ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ഹിജാബ് ധരിച്ച ആദ്യത്തെ സെനറ്ററാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 ഗാസയിലെ പലസ്തീനികളെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്വതന്ത്ര സെനറ്റര്‍ ഫാത്തിമ പേമാന്‍ 2024-ല്‍ ലേബര്‍ സര്‍ക്കാരില്‍ നിന്ന് രാജിവെച്ചിരുന്നു. 

Tags