അമേരിക്കയേക്കാള്‍ സുരക്ഷിതം തന്റെ രാജ്യം ; മെക്‌സിക്കന്‍ പ്രസിഡന്റ്

google news
joe biden

അമേരിക്കയേക്കാള്‍ സുരക്ഷിതം തന്റെ രാജ്യമാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍. മെക്‌സിക്കോയിലെ സുരക്ഷയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് ആന്ദ്രേസ് മാനുവലിന്റെ പ്രതികരണം. അടുത്തിടെ വടക്കന്‍ മെക്‌സിക്കന്‍ നഗരമായ മാറ്റമോറോസില്‍ നിന്ന് നാല് അമേരിക്കന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോവുകയും അതില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു

മെക്‌സിക്കോയിലേക്കുള്ള യുഎസ് യാത്രാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മെക്‌സിക്കോ അമേരിക്കയേക്കാള്‍ സുരക്ഷിതമാണ്. മെക്‌സിക്കോയ്ക്ക് ചുറ്റും ഒരു പ്രശ്‌നവുമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്നും പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ വിനോദസഞ്ചാരികള്‍ക്കും യുഎസില്‍ താമസിക്കുന്ന മെക്‌സിക്കക്കാര്‍ക്കും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് നല്ല അറിവുണ്ടെന്ന് മെക്‌സിക്കോയില്‍ താമസിക്കുന്ന അമേരിക്കക്കാരുടെ സമീപകാല വര്‍ധനയെ ഉദ്ധരിച്ച് ലോപ്പസ് ഒബ്രഡോര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്ന യുഎസ് രാഷ്ട്രീയക്കാരുടെ 'മെക്‌സിക്കോ വിരുദ്ധ' കാമ്പെയ്‌നിന്റെ ഭാഗമാണ് ഇത്തരം വിമര്‍ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 3 നാണ് മാറ്റമോറോസില്‍ നിന്ന് നാല് അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോയി രണ്ടു പേരെ കൊലപ്പെടുത്തിയത്. രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മയക്കുമരുന്ന് മാഫിയ അംഗങ്ങളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags