ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

murder
murder

ആള്‍ക്കൂട്ടത്തില്‍ നിന്ന് സാമ്രാട്ടിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

ദിപു ചന്ദ്ര ദാസിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശില്‍ മറ്റൊരു ഹിന്ദു യുവാവിനെക്കൂടി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ധാക്കയില്‍ നിന്ന് ഏകദേശം 200 കിമീ അകലെയുള്ള രാജ്ബാരിയിലെ പങ്ഷ ഉപജില്ലയില്‍ രാത്രി 11 മണിയോടെയാണ് 29 കാരനായ അമൃത് മൊണ്ടല്‍ എന്ന സാമ്രാട്ട് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമ്രാട്ട് 'സാമ്രാട്ട് ബഹിനി' എന്ന ക്രിമിനല്‍ സംഘത്തിന്റെ നേതാവായിരുന്നുവെന്ന് ബം?ഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊള്ളയടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് സാമ്രാട്ട് നാടുവിട്ട് കലിമോഹര്‍ യൂണിയനിലെ തന്റെ ഗ്രാമമായ ഹൊസെന്‍ഡംഗയിലേക്ക് മടങ്ങിയെത്തിയിരുന്നു.

tRootC1469263">

ബുധനാഴ്ച രാത്രി ഏകദേശം 11 മണിയോടെ, സാമ്രാട്ടും സംഘത്തിലെ മറ്റ് ചിലരും ഗ്രാമീണനായ ഷാഹിദുല്‍ ഇസ്ലാമിന്റെ വീട്ടിലേക്ക് പണം തട്ടാന്‍ എത്തി എന്നാണ് ആരോപണം. തുടര്‍ന്ന് ഗ്രാമവാസികള്‍ സാമ്രാട്ടിനെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.

ആള്‍ക്കൂട്ടത്തില്‍ നിന്ന് സാമ്രാട്ടിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രക്ഷുബ്ധമായിരിക്കുന്ന സമയത്താണ് 29 കാരന്റെ കൊലപാതകം.

Tags