തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ; ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനും എതിരെ അതൃപ്തി

Indian students face an uncertain future due to Trump's new move requiring a payment of ₹1 crore to work in the US after completing their studies.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം പ്രസിഡന്റ് ട്രംപ് എറ്റെടുക്കാത്തതിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്.

യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനും എതിരെ അതൃപ്തി കടുക്കുന്നു. ഹെഗ്‌സേത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം പ്രസിഡന്റ് ട്രംപ് എറ്റെടുക്കാത്തതിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ക്രിപ്‌റ്റോ അടക്കം ശതകോടികളുടെ ഇടപാടുകളില്‍ ട്രംപിനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് സെനറ്റിലെ ഡെമോക്രാറ്റുകള്‍ നീക്കം തുടങ്ങി.

തോല്‍വിക്ക് ഇറാന്‍ യുദ്ധവും ജീവിതച്ചെലവ് കുത്തനെ കൂടിയതും കാരണമായെന്ന് വാന്‍സ് തുറന്നു പറഞ്ഞു. 2028 ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നയാളാണ് വാന്‍സ്. ട്രംപിനെപ്പോലെ മാധ്യമങ്ങളില്‍ എന്തും വാവിട്ട് സംസാരിക്കാത്ത, കുശാഗ്രബുദ്ധിയായ വാന്‍സിനെ മുന്‍ നിര്‍ത്തി മാത്രമേ, ഇനി 2028 ലെ തെരഞ്ഞെടുപ്പിനെ നേരിടാനാകൂ എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചറിയുന്നു. അതേസമയം ഇറാന്‍ യുദ്ധത്തിലെ പിഴവുകള്‍ക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിന്റെ മേല്‍ പഴി ചാരുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍. പീറ്റിന്റെ സ്ഥാനം തെറിക്കാനാണ് സാധ്യത.

Tags