ഇറാനില്‍ ശക്തമായ വ്യോമാക്രമണം ; ഇറാന്‍ പരമോന്നത നേതാവ് ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു
ഖമനെയി കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി യുഎസും ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്.
ഇറാനില്‍ യുഎസും ഇസ്രയേലും നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കനത്ത വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ പരമോന്നത നേതാവായ ആയത്തുള്ള ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങള്‍ ഉയരുന്നു. ഖമനെയിയുടെ മകളും പേരക്കുട്ടിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ചില ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.
tRootC1469263">അതേസമയം, ഖമനെയി കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി യുഎസും ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വിവരം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഖമനെയിയുടെ ആരോഗ്യനിലയെയും നിലവിലെ സ്ഥിതിയെയും കുറിച്ച് വ്യക്തമായ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.
ടെഹ്‌റാനിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായി വ്യോമാക്രമണം തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. സൈനിക താവളങ്ങള്‍, ആയുധ ശേഖരങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്.
ഖമനെയി കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാനിലെ ചില ഭാഗങ്ങളില്‍ ജനങ്ങള്‍ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ വസ്തുത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
.jpg)


